കുവൈത്തിൽ പ്രവാസികളുടെ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകളുടെ പരിശോധന തുടരുന്നു, നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ

  • 08/12/2022

കുവൈത്ത് സിറ്റി: മാന്‍പവര്‍ അതോറിറ്റിയുടെ സഹകരണത്തോടെ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് തുടര്‍ന്ന് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ്. അവയുടെ സാധുതയും രാജ്യത്തെ തൊഴിൽ ആവശ്യകതകളും സംബന്ധിച്ചുള്ള ശാസ്ത്രീയ അംഗീകാരങ്ങളും ഉറപ്പാക്കുന്നതിനായാണ് പരിശോധന. കഴിഞ്ഞ ആറ് മാസത്തിനിടയിൽ വിവിധ രാജ്യങ്ങളിലെ താമസക്കാർ സമർപ്പിച്ച 4,320 എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. ഇതില്‍ താമസക്കാര്‍ സമർപ്പിച്ച 5,248 സർട്ടിഫിക്കറ്റുകള്‍ ഓട്ടോമേറ്റഡ് സിസ്റ്റം വഴിയാണ് പരിശോധിച്ചത്.

ഏഴ് വ്യാജ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ പിടിച്ചെടുക്കുകയും റഫര്‍ ചെയ്യുകയും ചെയ്തു, അതിൽ നാലെണ്ണം ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവ വെനിസ്വേല, ജോർദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള താമസക്കാരുടേതുമാണ്. 74 സർട്ടിഫിക്കറ്റുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. 928 എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ നിലവിൽ പരിശോധിച്ചുവരികയാണ്. എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചവര്‍ക്കും അവരെ റിക്രൂട്ട് ചെയ്ത് വിസ നല്‍കിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News