കുവൈറ്റ് വികസനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നില്ല; ഫ്രഞ്ച് പത്രം ലെ ഫിഗാരോ

  • 08/12/2022


കുവൈത്ത് സിറ്റി: കുവൈത്തിനെ 'ഉറങ്ങുന്ന ഭീമന്‍' എന്ന് വിശേഷിപ്പിച്ച് ഫ്രഞ്ച് പത്രമായ ലെ ഫിഗാരോ. വലിയ സാമ്പത്തിക ശേഷിയും മനുഷ്യശേഷിയും കുവൈത്തിനുണ്ട്. എന്നാല്‍, അവ ഉപയോഗപ്പെടുത്തിയിട്ടില്ല. മിഡിൽ ഈസ്റ്റ് കാര്യങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത പ്രമുഖ പത്രപ്രവർത്തകൻ ജോർജ് മാൽബ്രൂനോട്ട് തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ കുവൈത്ത്  ഉപയോഗക്കപ്പെടുത്താത്ത പല സാധ്യതകളെയും സ്പർശിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ പരമാധികാര ഫണ്ടുകളിലൊന്നാണ് കുവൈത്തിനുള്ളത്, എന്നാൽ വികസനത്തിന്റെ ചലനം പതുക്കെയാണ്. 1962 മുതൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റും മാധ്യമങ്ങളും അഭിപ്രായ ബ്യൂറോകളും ഉള്ള ഏക ഗൾഫ് രാജ്യമാണ് കുവൈത്ത്. ഇത്രയും ജനാധിപത്യ സംവിധാനം ഉണ്ടായിരുന്നിട്ടും കുവൈത്ത് സ്തംഭനാവസ്ഥയിൽ കറങ്ങുകയും അയൽ ഗൾഫ് രാജ്യങ്ങളേക്കാൾ പിന്നിലുമാണ്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News