കഠിനവും അപകടകരവുമായ ജോലികളിൽ സ്ത്രീകളെ നിയോഗിക്കുന്നതില്‍ നിരോധനമുണ്ടെന്ന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

  • 08/12/2022

കുവൈത്ത് സിറ്റി: നിയമപരമായ സംരക്ഷണം നൽകിക്കൊണ്ട് അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ള കുവൈത്തിന്‍റെ താത്പര്യം ഊന്നിപ്പറഞ്ഞ് മാന്‍പവര്‍ അതോറിറ്റി. ഇക്കാര്യം കുവൈത്ത് ലേബർ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആർട്ടിക്കിൾ 23 പ്രകാരം സ്ത്രീകളെ അപകടകരമോ കഠിനമോ ദോഷകരമോ ആയ ജോലികളിൽ നിയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. സദാചാരത്തിന് ഹാനികരമായ ജോലികളിൽ സ്ത്രീകളെ നിയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പൊതു സദാചാരത്തിന് നിരക്കാത്ത രീതിയിൽ അവരുടെ സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്ന തരത്തില്‍ സ്ത്രീകളെ ജോലികളില്‍ നിയോഗിക്കാന്‍ പാടുള്ളതല്ല. അത്തരം ഇടങ്ങളില്‍ പുരുഷന്മാരുടെ സേവനം ഉറപ്പാക്കുകയാണ് വേണ്ടത്. അതേസമയം, തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഇംപ്രൂവിംഗ് ലേബര്‍ കംപ്ലെയിന്‍റ് പ്രൊസീജിയേഴ്സ് എന്ന വിഷയത്തില്‍ അതോറിറ്റി ശില്‍പ്പശാലയും സംഘടിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News