കുവൈത്ത് പ്രധാനമന്ത്രിയും സംഘവും ലോകകപ്പ് മത്സരം കാണാനായി ഖത്തറിൽ

  • 08/12/2022

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹും പ്രതിനിധി സംഘവും ഖത്തര്‍ സന്ദര്‍ശിച്ച് മടങ്ങി.  ഫിഫ ലോകകപ്പ് മത്സരങ്ങളിലൊന്നില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഖത്തറിന്‍റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു കുവൈത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പോർച്ചുഗലും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരമാണ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് കണ്ടത്. 

പ്രധാനമന്ത്രിയുടെ കോടതി അണ്ടർസെക്രട്ടറി ഷെയ്ഖ് ഖാലിദ് തലാൽ അൽ ഖാലിദ്, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ഹമദ് ബദർ അൽ അമർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മത്സരത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തു. ദോഹ വിമാനത്താവളത്തില്‍ എത്തിയ കുവൈത്ത് പ്രധാനമന്ത്രിയെ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ത്താനി എത്തിയാണ് സ്വീകരിച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News