സിക്സ്ത് റിങ്ങ് റോഡിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

  • 08/12/2022

കുവൈത്ത് സിറ്റി: ഫർവാനിയ പ്രദേശത്തിന് എതിർവശത്തുള്ള ആറാമത്തെ റിം​ഗിൽ ജാസിം മുഹമ്മദ് അൽ ഖറാഫി റോഡിൽ വാഹനം മറിഞ്ഞു. സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ റിപ്പോർട്ട് ലഭിച്ചത് അനുസരിച്ച് ഫർവാനിയ ഫയർ സ്റ്റേഷനിലേക്ക് നിർദ്ദേശം നൽകി. അ​ഗ്നിശമന സേനയെത്തി ഉടൻ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ 20 വയസ്സുള്ള  ഒരു കുവൈത്തി പൗരൻ മരണപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാറിൽ നിന്ന് പുറത്തെടുത്ത് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയെന്ന് ജനറൽ ഫയർ ഫോഴ്സ് മീഡിയ വിഭാ​ഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News