ആപ്പിൾ പേ ആക്ടിവേറ്റ് ചെയ്ത 10 മണിക്കൂറിനുള്ളിൽ നടന്നത് ഒരു മില്യൺ ദിനാറിന്‍റെ ഇടപാടുകൾ

  • 08/12/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആപ്പിൾ പേ ആക്ടിവേറ്റ് ചെയ്ത ആദ്യ 10 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഉപഭോക്താക്കൾ ഏകദേശം ഒരു മില്യൺ ദിനാറിന്‍റെ ഇടപാടുകൾ പൂർത്തിയാക്കിയതായി കണക്കുകള്‍. കെഎഫ്‍എച്ച്, എന്‍ബികെ, ഗള്‍ഫ് ബാക്ക്, ബുബയാന്‍, കൊമേഴ്സല്‍ ബാങ്ക്, അല്‍ അഹ്‍ലി യുണൈറ്റഡ് എന്നിവയുൾപ്പെടെ ആറ് ബാങ്കുകളിലുമായി ഏകദേശം 70,000 ഉപഭോക്താക്കാളാണ് സേവനം സജീവമാക്കിയത്. കുവൈത്തിലെ ബാക്കി ബാങ്കുകളും ഉടൻ സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രാരംഭ ഇടപാടുകളിൽ പകുതിയോളം കെഎഫ്‍എച്ച്, എന്‍ബിഎ എന്നിവയിലൂടെയാണ് നടന്നത്. ആദ്യത്തെ ആപ്പിൾ പേ ഇടപാട് ഏകദേശം രാവിലെ ആറ് മണിക്കാണ് നടന്നത്. ഇടപാടുകളുടെ ശരാശരി മൂല്യം 50 മുതൽ 70 ദിനാർ വരെയാണ്. സേവനം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ഒരു ബാങ്കിന്‍റെ ഉപഭോക്താക്കള്‍ ഏകദേശം 5,000 ഇടപാടുകൾ നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News