സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ; 138 സ്ത്രീകൾ കുവൈറ്റ് മനുഷ്യാവകാശ-സുരക്ഷാ അതോറിറ്റികളെ സമീപിച്ചു

  • 09/12/2022


കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വ്യാപ്തി വർധിച്ചതായി കണക്കുകൾ. എന്നാൽ, 2022ൽ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മനുഷ്യാവകാശ-സുരക്ഷാ അതോറിറ്റികളെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. സ്ത്രീകൾക്കിടയിൽ അവബോധം കൂടിയതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ സ്ത്രീകൾക്ക് ആവശ്യമായ നിയമ പരിരക്ഷ നൽകുന്നുണ്ടെന്ന് മനുഷ്യാവകാശ സംരക്ഷണ മേഖലയിലെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും വ്യക്തമാക്കി. അതു കൊണ്ട് സ്ത്രീകൾ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഗാർഹിക പീഡനക്കേസുകൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റിപ്പോർട്ടിംഗ് സംവിധാനം കൈമാറിയതും മാറ്റങ്ങൾക്ക് കാരണമായി ചുണ്ടിക്കാട്ടപ്പെടുന്നു. പീഡനമേൽക്കുന്ന സ്ത്രീയുടെ നിയമ സംരക്ഷണ പ്രക്രിയ മെച്ചപ്പെടുന്നതിന് ഇത് കാരണമായി. അടിച്ചമർത്തപ്പെട്ട 138 സ്ത്രീകളാണ് 2021ൽ മനുഷ്യാവകാശ-സുരക്ഷാ അതോറിറ്റികളെ സമീപിച്ചത്. കുവൈത്ത് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റിയുടെ ഏറ്റവും  പുതിയ  പഠന പ്രകാരം 2022ൽ 860 അതിക്രമ  കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News