മുബാറക്കിയ മാർക്കറ്റിലെ ടെക്നിക്കൽ വർക്ക്ഷോപ്പുകളിൽ പരിശോധന; നിയമ ലംഘനങ്ങൾ കണ്ടെത്തി

  • 09/12/2022

കുവൈത്ത് സിറ്റി: മൂന്ന് സൈറ്റുകൾ ഉൾപ്പെടുന്ന മുബാറക്കിയ മാർക്കറ്റിലെ ടെക്നിക്കൽ വർക്ക്ഷോപ്പുകളിൽ  മാൻപവർ അതോറിറ്റിയിലെ ഒക്യുപേഷണൽ സേഫ്റ്റി ടീമിന്റെ പരിശോധനാ ക്യാമ്പയിൻ നടന്നു. സ്വർണ്ണത്തിനും ആഭരണങ്ങൾക്കുമായുള്ള 25-ലധികം ടെക്നിക്കൽ വർക്ക് ഷോപ്പുകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. പരിശോധനാ ക്യാമ്പയിൻ അതോറിറ്റിയുടെ പ്രവർത്തന പദ്ധതിയുടെ ഭാഗമാണെന്ന് മാൻപവർ അതോറിറ്റിയിലെ ഒക്യുപേഷണൽ സേഫ്റ്റി ടീമിന്റെ തലവൻ എം. മുഹമ്മദ് അൽ അജ്മി പറഞ്ഞു. 

വ്യക്തികളിൽ നിന്ന് അതോറിറ്റിക്ക് റിപ്പോർട്ടുകൾ ലഭിക്കുകയോ ആശയവിനിമയത്തിലൂടെ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയോ ചെയ്ത ശേഷമാണ് ക്യാമ്പയിൻ നടന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. സുരക്ഷിതമല്ലാത്ത സ്റ്റെയറുകൾ, ഇലക്ട്രിക്കൽ ബോക്സുകൾ, മോശം വെന്റിലേഷൻ, അപകടകരമായ വസ്തുക്കളുടെ സംഭരണം തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. പ്രതിമാസം 1200 ൽ അധികം ക്യാമ്പയിനുകളാണ് ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധന സംഘം നടത്തുന്നത്. നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News