കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട

  • 09/12/2022


കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള 5 ശ്രമങ്ങൾക്ക് തടയിട്ട് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ സബാഹ്, വാണിജ്യ, വ്യവസായ മന്ത്രി മാസെൻ അൽ നഹെദ്, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ഡയറക്ടർ ജനറൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് എന്നിവർ ഇവ കാണുന്നതിനായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ സന്ദർശിച്ചു.

ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്ന രീതിയെക്കുറിച്ചുള്ള വിശദമായ വിശദീകരണം ആഭ്യന്തര മന്ത്രി ശ്രദ്ധിച്ചു. ഒരു മില്യൺ ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. കടൽ വഴി കടത്താൻ ശരമിച്ച 80 കിലോയോളം ഹാഷിഷ് പിടിച്ചെടുത്തു. അതിർത്തി വഴി കടത്താൻ ശ്രമിട്ട 20 കിലോ ഹാഷിഷും അധികൃതരുടെ വലയിൽ കുടുങ്ങി.  കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനും ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള സഹകരണം രണ്ട് വ്യത്യസ്ത കേസുകളിലായി കടൽ വഴി കടത്താനുള്ള ശ്രമത്തിൽ 235 കിലോ മയക്കുമരുന്നും  പിടിച്ചെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News