കുവൈത്തിൽ 12,500 വിദ്യാർഥികളുടെ സ്കൂൾ ഫീസ് വൈകുന്നു

  • 10/12/2022


കുവൈത്ത് സിറ്റി: പരിമിതമായ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളുമായ 12,500 വിദ്യാർത്ഥികൾ  സ്‌കൂളുകളിൽ നിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നു. നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ചാരിറ്റി ഫണ്ട് അവരുടെ പേരിൽ ഫീസ് അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനാലാണ് പ്രതിസന്ധി. ഒന്നാം സെമസ്റ്റർ അവസാനിക്കാറായിട്ടും ചാരിറ്റി ഫണ്ടിൽ നിന്ന് വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്ട്രേഷൻ, അഡ്മിഷൻ കമ്മിറ്റി പുനഃക്രമീകരിക്കാനുള്ള തീരുമാനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

ഡിസംബറിൽ നൽകേണ്ട ആദ്യ ബാച്ച് ചെലവുകൾ (ട്യൂഷൻ ഫീസിന്റെയും പുസ്തകച്ചെലവുകളുടെയും മൂല്യത്തിന്റെ 50 ശതമാനം) കൈമാറേണ്ടതായിരുന്നു. ബാക്കി 50 ശതമാനത്തിന്റെ രണ്ടാം ഗഡു 2023 മാർച്ചോടെയാണ് നൽകേണ്ടത്. ഫണ്ടിൽ വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം പുറപ്പെടുവിക്കുന്നതിലെ കാലതാമസം ന്യായീകരിക്കാനാവില്ല. പ്രത്യേകിച്ചും സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബറിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയെ അഭിസംബോധന ചെയ്ത് തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നതാണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News