വമ്പൻ വികസനപദ്ധതികൾക്ക് അം​ഗീകാരം നൽകി കുവൈത്ത്

  • 10/12/2022


കുവൈത്ത് സിറ്റി: ഈ വർഷം കുവൈത്ത് സമ്പദ്‌വ്യവസ്ഥ 5.8 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതിനാൽ 2023 ഓടെ കുവൈത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾ കൊവിഡ് മുമ്പുള്ള നിലയിലേക്ക് മടങ്ങുമെന്ന് റിസർച്ച് ആൻഡ് മാർക്കറ്റ്‌സ് വ്യക്തമാക്കി. എന്നാൽ അടുത്ത വർഷം വളർച്ചാ നിരക്ക് ഏകദേശം 3.8 ശതമാനം ആയി കുറയും. കൂടാതെ മേൽപ്പറഞ്ഞ രണ്ട് വർഷങ്ങളിൽ നിർമ്മാണ, ഹൈഡ്രോകാർബൺ മേഖലകളുടെ വളർച്ചയിൽ നിന്ന് ഇതിന് പിന്തുണ ലഭിക്കുമെന്നും വിദ​ഗ്ധർ വിലയിരുത്തി.

കുവൈത്തിലെ നിർമാണ സാമഗ്രികളുടെ വിപണി സംബന്ധിച്ച് അടുത്തിയിടെ പുറത്ത് വന്ന റിപ്പോർട്ടിൽ 60 ബില്യൺ ഡോളറിന്റെ ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, പരിസ്ഥിതി, ഊർജ പദ്ധതികൾക്ക് രാജ്യം അംഗീകാരം നൽകിയിട്ടുണ്ടെന്നും സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തിന്റെ ശതമാനം 5 ശതമാനത്തിൽ എത്തിയതായുമാണ് പറയുന്നത്. പദ്ധതികളിൽ 59.1 ബില്യൺ ഡോളർ മൂല്യമുള്ള 14 പ്രധാന പൊതു പദ്ധതികളും ഏകദേശം 3.2 ബില്യൺ ഡോളർ മൂല്യമുള്ള നാല് പങ്കാളിത്ത പദ്ധതികളും ഉൾപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News