സാദു ഹൗസില്‍ കുവൈത്ത് ട്രഷേഴ്സ് വാച്ചുകള്‍ ലോഞ്ച് ചെയ്തു

  • 10/12/2022

കുവൈത്ത് സിറ്റി: സമാൻ വാച്ച് കമ്പനിയുടെ സ്ഥാപകൻ അബ്‍ദുള്‍ റഹ്മാൻ അൽ ഷിഹാബുമായി സഹകരിച്ച് കുവൈത്ത് ട്രഷേഴ്സ് വാച്ചുകള്‍ സാദു ഹൗസില്‍ ലോഞ്ച് ചെയ്തതായി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സോഷ്യോളജി ആൻഡ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിലെ നരവംശശാസ്ത്ര, പുരാവസ്തു പ്രൊഫസർ ഡോ. ഹസ്സൻ അഷ്‌കനാനി അറിയിച്ചു. കുവൈത്ത് നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന കുവൈത്തിലെ പുരാവസ്തുക്കളുടെ ഒരു കാറ്റലോഗ് പുറത്തിറക്കിയതിന് ശേഷമാണ് ഈ ആശയത്തിലേക്ക് എത്തിയത്. അതിൽ ശിലായുഗം മുതൽ വെങ്കലയുഗങ്ങൾ, ഹെല്ലനിസ്റ്റിക്, ഇസ്ലാമിക കാലഘട്ടങ്ങൾ തുടങ്ങിയ ഏകദേശം 400 ഭാഗങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും ഡോ. ഹസ്സൻ അഷ്‌കനാനി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News