കരിഞ്ചന്തയിലൂടെ വില്‍പ്പന നിരോധനമുള്ള പക്ഷികളുടെ കച്ചവടം; നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റി

  • 10/12/2022



കുവൈത്ത് സിറ്റി: അന്താരാഷ്ട്രതലത്തിൽ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പക്ഷികളെ കരിഞ്ചന്ത വില്‍ക്കുന്നത് നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ഷെയ്ഖ അൽ ഇബ്രാഹിം വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പക്ഷികളെ വില്‍ക്കുന്നതും വാങ്ങുന്നതും  തടയുന്നതിനുള്ള ഇപിഎ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത്തരം പക്ഷികളെ വിൽക്കുന്നതിനുള്ള ഏത് പരസ്യവും നിരന്തരം നിരീക്ഷിക്കുകയും സെൻസർ ചെയ്യുകയും ചെയ്യുന്നുണ്ട്. ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് പരിസ്ഥിതി പൊലീസുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും  ഷെയ്ഖ അൽ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News