കുവൈറ്റ് വിന്റർ വണ്ടർലാൻഡ് , ആദ്യ ഏഴു ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നു

  • 11/12/2022


കുവൈറ്റ് സിറ്റി : ടിക്കറ്റുകൾ  വെബ്‌സൈറ്റിൽ ലഭ്യമായതിന് തൊട്ടുപിന്നാലെ ആദ്യത്തെ  ഏഴു ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നു, തീം പാർക്ക് ഞായറാഴ്ച തുറക്കും.  വിന്റർ വണ്ടർലാൻഡ് കുവൈറ്റിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് ഒരാൾക്ക് 5 KD ആയിരിക്കും, കൂടാതെ 4 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും. ഓരോ ദിവസവും ഒരാൾക്ക് പരമാവധി 10 ടിക്കറ്റുകൾ വാങ്ങാം. 

പ്രവർത്തി സമയം വൈകുന്നേരം അഞ്ച് മുതൽ അർദ്ധരാത്രി വരെയും,  വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് ഒന്നുമുതൽ  അർദ്ധരാത്രി വരെയുമായിരിക്കും. ആക്ഷൻ ഗെയിമുകൾ, കുട്ടികളുടെ ഗെയിമുകൾ, ഫാമിലി ഗെയിമുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രായക്കാർക്കുമായി 28 ഗെയിമുകൾ ഉണ്ടാകും. ഗെയിമുകൾക്കൊപ്പം നിരവധി വിനോദ പരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. ഫാമിലി ഷോകൾക്കായി 1,200 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു തിയേറ്റർ ആണ് ഒരുക്കിയിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News