മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് അഭയകേന്ദ്രങ്ങളൊരുക്കാൻ കുവൈറ്റ്

  • 11/12/2022


കുവൈത്ത് സിറ്റി: പ്രവാസികളായ പുരുഷന്മാർക്ക് അഭയകേന്ദ്രം അനുവദിക്കുന്നതിന് കുവൈത്ത് ഗൗരവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാൻപവർ അതോറിറ്റി ഡയറക്‌ടർ ജനറൽ മുബാറക് അൽ ജാഫുർ. അന്തേവാസികൾക്ക് നിയമ പരിരക്ഷയും ആരോഗ്യവും മാനസികവുമായ പരിചരണവും നൽകുന്ന സ്ത്രീകൾക്കുള്ള സെന്ററിന് സമാനമായി തന്നെയാണ് പ്രവാസികൾക്കും അഭയകേന്ദ്രം ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച്, അതോറിറ്റി പുറപ്പെടുവിക്കുന്ന എല്ലാ എക്സിക്യൂട്ടീവ് തീരുമാനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും കരാറുകൾക്കും അനുസൃതമായി തൊഴിലാളികൾക്ക് ഫലപ്രദമായ സംരക്ഷണം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേകിച്ച് അവരുടെ സാമ്പത്തിക അവകാശങ്ങൾ അല്ലെങ്കിൽ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനുള്ള അവരുടെ അവകാശം സംബന്ധിച്ച് അതോറിറ്റി തീരുമാനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വർഷം ഒളിച്ചോടിയതായുള്ള റിപ്പോർട്ടുകൾ, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കൽ, തൊഴിൽ ബന്ധം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ എക്‌സ്‌ട്രാക്റ്റ് ചെയ്യൽ തുടങ്ങി  36,598 തൊഴിൽ പരാതികളിൽ അന്വേഷണം നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News