372 മരുന്നുകളുടെ വിതരണം കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തി ആരോ​ഗ്യ മന്ത്രാലയം

  • 11/12/2022


കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുന്നു എന്ന റിപ്പോർട്ടുകൾക്കിടെ രോഗികളായ പൗരന്മാർക്ക് മാത്രമായി 372 മരുന്നുകളുടെ വിതരണം പരിമിതപ്പെടുത്തുന്ന നടപടിയുമായി ആരോ​ഗ്യ മന്ത്രാലയം. അടുത്ത ചൊവ്വാഴ്ച നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിന്റെ ഷെഡ്യൂളിൽ മരുന്ന് ക്ഷാമത്തിന്റെ വിഷയം ചർച്ച ചെയ്യാനിരിക്കെയാണൻ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ ഈ നടപ‌ടി. ഒപ്പം 117 ഡിസ്പെൻസറികളും നാല് ആശുപത്രികളും തമ്മിലുള്ള കൈമാറ്റത്തിനായുള്ള  ഓട്ടോമാറ്റിക്ക് ലിങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി, മരുന്നുകൾ വാങ്ങുന്നതിനുള്ള 14 രീതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ഒരേ ആവശ്യത്തിനായി നേരിട്ടുള്ള കരാറിനുള്ള രണ്ട് അഭ്യർത്ഥനകൾക്ക് പുറമേയാണിത്. രോഗികളായ പൗരന്മാർക്ക് മാത്രമായി 372 കോംപ്ലിമെന്ററി മരുന്നുകൾ വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്തുന്നതിനുള്ള ആരോ​ഗ്യ മന്ത്രി  ഡോ. അഹമ്മദ് അൽ അവാദിയുടെ തീരുമാനം ചെലവ് യുക്തിസഹമാക്കാനും പൗരന്മാർക്ക് മികച്ച പരിചരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഈ തീരുമാനം താമസക്കാരുടെ ആരോഗ്യ വിഷയങ്ങളെ ബാധിക്കില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News