കുവൈത്തിൽ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 27,000 ട്രാഫിക്ക് നിയമലംഘനങ്ങൾ

  • 11/12/2022


കുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിംഗ്, റോഡ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ നുവൈസീബ് ബോർഡർ ക്രോസിംഗ് വഴി 3 ഗൾഫ് വാഹനങ്ങൾ രാജ്യത്ത് നിന്ന് നീക്കം ചെയ്തു. രാജ്യത്ത് തങ്ങിയ കാലയളവ് കവിയുന്നതോ ഗുരുതരമായ ഗതാഗത ലംഘനങ്ങളിൽ പിടിക്കപ്പെടുന്നതോ ആയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കർശനമായ നിർദേശങ്ങൾ ജനറൽ ട്രാഫിക്ക് ‍ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ആഴ്ച ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം നടത്തിയ പരിശോധന ക്യാമ്പയിനുകളിൽ ആകെ 27,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ച 55 പേർ പിടിയിലായി. 96 വാഹനങ്ങളും 36 മോട്ടോർ സൈക്കികളുകളും ​ഗ്യാരേജിലേക്ക് മാറ്റി. ഡ്രൈവി​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 14 ജുവനൈലുകളെ പിടികൂടിയെന്നും ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News