കുവൈത്തും സൗദി അറേബ്യയും ദുറ ഗ്യാസ് ഫീൽഡ് സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു

  • 13/12/2022



കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (കെപിസി) അനുബന്ധ സ്ഥാപനമായ കുവൈത്ത് ഗൾഫ് ഓയിൽ കമ്പനി (കെജിഒസി) സംയുക്ത ദുർറ വാതക ഫീൽഡ് വികസിപ്പിക്കുന്നതിന് സൗദി അരാംകോ ഗൾഫ് ഓപ്പറേഷൻസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ബദർ അൽ മുല്ല, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിതല യോഗത്തിന്റെ മിനിറ്റ്സിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഫീൽഡ് വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കരാറിൽ ഉൾപ്പെടുന്നുണ്ടെന്ന് കെജിഒസിയുടെ ആക്ടിംഗ് സിഇഒ ഖാലിദ് അൽ ഒതൈബി പറഞ്ഞു. ഫീൽഡ് പ്രോജക്റ്റിന്റെ എൻജിനീയറിങ് പഠനം പുനഃപരിശോധിക്കാനും പൂർത്തിയാക്കാനും പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സാങ്കേതിക ടീമിനെ രൂപീകരിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നുണ്ട്. സംയുക്ത ദുറ ഫീൽഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രതിദിനം ഒരു ബില്യൺ ക്യുബിക് അടി പ്രകൃതിവാതകവും പ്രതിദിനം 84,000 ബാരൽ ദ്രവീകൃത വാതകവും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News