വിൻ്റർ വണ്ടർലാൻഡ് കുവൈത്ത് ടിക്കറ്റ് കരിഞ്ചന്തയിൽ

  • 13/12/2022


കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് കുവൈത്ത് പ്രോജക്റ്റ് എൻട്രി ടിക്കറ്റുകൾക്കായി റിസർവേഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ഇരട്ടി വിലയ്ക്ക് ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന അക്കൗണ്ടുകൾ സജീവമായി. ഔദ്യോഗിക ടിക്കറ്റ് വില അഞ്ച് ദിനാർ ആണെങ്കിലും ചില അക്കൗണ്ടുകളിൽ 40 ദിനാർ വരെയാണ് ഈടാക്കുന്നത്. ഇത് രാജ്യം വളരെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയെ കരിഞ്ചന്തയിലാണ് ലാഭകരമാക്കുന്നത്.

അധികൃതർ എത്രയും വേഗം ഈ വിഷയത്തിൽ ഇടപെടണമെന്നാണ് പൊതു ജനങ്ങൾ ആവശ്യപ്പെടുന്നത്. വണ്ടർലാൻഡ് ടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ഇത്തരം അക്കൗണ്ടിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News