സബാഹ് അൽ അഹമ്മദിലെ എമർജൻസി ആക്‌സിഡന്റ് സെന്റർ സെപ്റ്റംബർ വരെ 80,000 കേസുകൾ കൈകാര്യം ചെയ്തു

  • 13/12/2022



കുവൈത്ത് സിറ്റി: അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഷാറ്റി, അൽ അദാൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ബദർ അൽ ഒറ്റൈബി, സാനിറ്ററി എഞ്ചിനീയറിംഗ് മേധാവി എഞ്ചിനിയർ മുസയ്ദ് അൽ ഫദ്‌ലി എന്നിവരടങ്ങുന്ന സംഘം സബാഹ് അൽ അഹമ്മദ് സിറ്റിയിലെ എമർജൻസി ആൻഡ് ആക്‌സിഡന്റ് സെന്റർ സന്ദർശിച്ചു. സെന്റർ ഉപമേധാവി ഡോ. മുഹമ്മദ് ഉസ്മാൻ ആണ് സംഘത്തെ സ്വീകരിച്ചത്.  എത്രത്തോളം ജോലികൾ സെന്ററിൽ നടക്കുന്നുണ്ടെന്നും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും ആവശ്യങ്ങളും മുൻഗണനകളും വിലയിരുത്താനുമാണ് സന്ദർശനം ലക്ഷ്യമിട്ടതെന്ന് അൽ ഷാറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. 

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലെയും ആശുപത്രികൾക്ക് പുറത്ത് രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ഒരേയൊരു കേന്ദ്രമാണ് സബാഹ് അൽ അഹമ്മദ് എമർജൻസി സെന്റർ. പ്രതിമാസം സെന്ററിൽ നിന്ന് സേവനം തേടുന്നവരുടെ എണ്ണം  ഇരട്ടിയായി വർധിച്ച് 1,600ൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബർ അവസാനം വരെ സേവനം ലഭിച്ചവരുടെ എണ്ണം 80,000 എത്തിയെന്ന് ഷാറ്റി പറഞ്ഞു. ഈ വർഷം അവസാനത്തോടെ കേസുകളുടെ എണ്ണം 100,000 കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News