കുവൈത്തിനെ മയക്കുമരുന്ന് മാഫിയകള്‍ ലക്ഷ്യംവയ്ക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി

  • 13/12/2022



കുവൈത്ത് സിറ്റി: കുവൈത്തിനെതിരെയുള്ള മയക്കുമരുന്ന് മാഫിയകളുടെ ആസൂത്രിതമായ ശ്രമങ്ങളെയാണ് ആഭ്യന്തര മന്ത്രാലയം നേരിടുന്നതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്. രാജ്യത്തെ ലക്ഷ്യം വയ്ക്കാൻ ആരെയും അനുവദിക്കില്ല. മയക്കുമരുന്ന് പിടിച്ചെടുത്ത ഒരു സംഭവം നിരീക്ഷിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തും ഗൾഫ് രാജ്യങ്ങളും ലക്ഷ്യമിടുന്നുവെന്നാണ് ഈ വലിയ അളവില്‍ മയക്കുമരുന്ന് പിടിക്കപ്പെടുന്ന സൂചിപ്പിക്കുന്നത്. എന്നാൽ തീരദേശ സേനയുടെയും കസ്റ്റംസിന്‍റെയും ഉള്‍പ്പെടെ എല്ലാ ആഭ്യന്തര മന്ത്രാലയ ഏജന്‍സികളും അതിനെ പ്രതിരോധിക്കുകയാണ്. മയക്കുമരുന്ന് വില്‍പ്പനക്കാരെ നേരിടുമെന്നും കുവൈത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News