കുവൈത്തിൽ 20 ദിവസത്തിനുള്ള നല്‍കിയത് 3,000ത്തോളം ഫാമിലി ജോയിനിംഗ് വിസകള്‍

  • 13/12/2022



കുവൈത്ത് സിറ്റി: ഫാമിലി ജോയിനിംഗ് വിസ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് വെറും 20 ദിവസത്തിനുള്ളിൽ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ നല്‍കിയത് മൂവായിരത്തോളം വിസകള്‍. അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ഫാമിലി ജോയിനിംഗ് വിസ അനുവദിക്കാനുള്ള തീരുമാനമാണ് വന്നിരുന്നത്. വിസ അനുവദിക്കപ്പെട്ടതില്‍ ഭൂരിഭാഗവും മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുക്കളാണ്. വേനൽക്കാല അവധിക്കാലത്ത് അവരുടെ രാജ്യങ്ങളില്‍ ജനിച്ച ശിശുക്കളാണ് അധികവും. 

മാനുഷിക പരിഗണന നല്‍കി കഴിഞ്ഞ നവംബർ 20നാണ് കുട്ടികളെ കുടുംബത്തിനൊപ്പം ചേര്‍ക്കുന്നതിനുള്ള വിസ അനുവദിക്കാനുള്ള തീരുമാനം വന്നത്. വിസ അനുവദിക്കുന്നത് നിർത്തിയ ശേഷം കുട്ടികളെ അവരുടെ രാജ്യത്ത് നിർത്താൻ കുവൈത്തില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ നിർബന്ധിതരായിരുന്നു. 20 ദിവസങ്ങൾക്കുള്ളിൽ റെസിഡൻസ് അഫയേഴ്‌സ് സെക്‌ടർ നിരവധി രാജ്യങ്ങളിലെ കുട്ടികൾക്കായി കുടുംബത്തിൽ ചേരുന്നതിന് ഏകദേശം 3,000 വിസകൾ നൽകി. അവരിൽ ഭൂരിഭാഗവും അറബ് പൗരന്മാരാണെന്നും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News