സൗത്ത് സബാഹിയ പാർക്ക് വികസിപ്പിക്കുന്നതിന് പുതിയ പദ്ധതി

  • 13/12/2022


കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട വിന്‍റര്‍ വണ്ടര്‍ലാന്‍ഡ് കുവൈത്ത് രാജ്യത്തെ വിനോദ പദ്ധതികളില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സൗത്ത് സബാഹിയ പാർക്ക് വികസിപ്പിക്കുന്നതിന് ഒരു വിനോദ പദ്ധതി സ്ഥാപിക്കാൻ മന്ത്രിമാരുടെ കൗൺസിൽ ടൂറിസം എന്റർപ്രൈസസ് കമ്പനിയെ ചുമതലപ്പെടുത്തി. അതേസമയം, പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ഇന്ന് അമീരി വിമാനത്താവളത്തിൽ ഇന്നലെ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തില്‍ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ഇന്നലെ ഇറ്റാലിയൻ തലസ്ഥാനമായ റോമിലേക്ക് പോയ കാര്യം പ്രധാനമന്ത്രി അറിയിച്ചു. സാധാരണ നിലയിലുള്ള വൈദ്യപരിശോധനകള്‍ക്കായാണ് അമീര്‍ റോമിലേക്ക് പോയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News