കുവൈത്തികളെ ഷെങ്കൻ വിസയിൽ നിന്ന് ഒഴിവാക്കല്‍; ഫയല്‍ സുപ്രധാന കമ്മിറ്റിയിലേക്ക്

  • 13/12/2022


കുവൈത്ത് സിറ്റി: കുവൈത്തിലെയും ഖത്തറിലെയും പൗരന്മാരെ ഷെങ്കൻ വിസയിൽ നിന്ന് ഒഴിവാക്കുന്ന വിഷയം പൗരാവകാശങ്ങൾ, നീതിന്യായം, ആഭ്യന്തരകാര്യങ്ങൾ എന്നിവയ്ക്കുള്ള പാർലമെന്റിന്റെ കമ്മിറ്റിക്ക് തിരികെ നൽകാനുള്ള നിർദ്ദേശത്തിന് അനുകൂലമായി യൂറോപ്യൻ പാർലമെന്‍റ് വോട്ട് ചെയ്തു. രാഷ്ട്രീയ ഗ്രൂപ്പുകളുടെ അംഗീകാരത്തോടെ ഫയൽ കമ്മിറ്റിക്ക് തിരികെ നൽകാൻ തീരുമാനിച്ചുവെന്ന് വിസ ഫയലിനെക്കുറിച്ചുള്ള റിപ്പോർട്ടർ എറിക് മാർക്വാർഡ് പറഞ്ഞു.

ഡിസംബർ ഒന്നിന് യൂറോപ്യൻ പാർലമെന്റിലെ പൗരസ്വാതന്ത്ര്യം, നീതിന്യായം, ആഭ്യന്തരകാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റി വ്യവസ്ഥകളോടെ കുവൈത്തി പൗരന്മാരെ ഷെങ്കന്‍ വിസയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള അംഗീകാരം പ്രഖ്യാപിച്ചിരുന്നു. കുവൈത്ത് വധശിക്ഷ നല്‍കുന്നത് താത്കാലികമായി സസ്‍പെന്‍ഡ് ചെയ്യണമെന്ന വ്യവസ്ഥയായിരുന്നു മുന്നോട്ട് വച്ചിരുന്നത്. ഉഭയകക്ഷി ചർച്ചകളിലൂടെ ഇളവ് നടപ്പിലാക്കുന്നതിന് മുമ്പ് ഇത് നടപ്പാക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്‍റ് വ്യക്തമാക്കിയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News