കുവൈത്തിലെ സ്വകാര്യ എണ്ണ മേഖലയിലെ ജോലിക്കാർ പ്രതിഷേധിച്ചു

  • 13/12/2022

കുവൈത്ത് സിറ്റി: സ്വകാര്യ എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പൗരന്മാർ ഷുവൈഖ് മേഖലയിലെ എണ്ണ മന്ത്രാലയത്തിന് മുന്നിൽ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു. എണ്ണ മേഖലയിൽ തൊഴിൽ നിയമം നമ്പർ 28/1969 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കുവൈത്തികളുടെ എണ്ണം 14,000ത്തില്‍ കൂടതലാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. അനീതി പരിഹരിക്കുന്നതിനും അവരെ പ്രവർത്തനപരമായി കുവൈത്തിലെ സഹപ്രവർത്തകർക്ക് തുല്യമാക്കുന്നതിനും സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

ജീവനക്കാർ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും അപകടകരമായ ജോലികളിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്വകാര്യ എണ്ണ മേഖലയിലെ തൊഴിലാളികൾക്കായുള്ള വോളണ്ടിയർ ടീമിന്റെ തലവൻ സേലം അൽ അജ്മി പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ നിയമം പ്രയോഗിക്കുന്നതിലും സജീവമാക്കുന്നതിലും എണ്ണ മേഖലയിലെ നേതൃത്വത്തിന്റെ അവഗണന നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News