കുവൈത്തിൽ പൊടിക്കാറ്റ് കുറക്കുന്നതിനും ജൈവവൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നതിനും 1500 തൈകൾ നട്ടുപിടിപ്പിച്ചു

  • 13/12/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്‍റിഫിക്ക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻവയോൺമെന്റ് ആന്റ് ലൈഫ് സയൻസസ് റിസർച്ച് സെന്റർ ബാർ ഘാഡിയിൽ ചെടികളുടെ കൃഷിക്കായി ഒരു പരിപാടി സംഘടിപ്പിച്ചു. ആഗോള കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രധാന സമീപനങ്ങളിലൊന്നാണ് വന്യജീവികളെ പരിപാലിക്കുന്നതും പുനരധിവസിപ്പിക്കുന്നതും. ജൈവവൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നതിനും ഹരിതപ്രദേശങ്ങൾ വർധിപ്പിക്കുന്നതിനും മണ്ണിനെ സ്ഥിരപ്പെടുത്തുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊടിക്കാറ്റ് കുറയ്ക്കുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സഹകരിക്കാനുള്ള താൽപ്പര്യത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സെന്റർ സംഘാടക സമിതി ചെയർമാൻ സലേം അൽ അതീഖി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News