പ്രതിദിന ടിക്കറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ വിന്റർ വണ്ടർലാൻഡ് കുവൈത്ത്

  • 13/12/2022

കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് കുവൈത്ത്, കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനായി പ്രതിദിനം വിൽക്കുന്ന ടിക്കറ്റുകളുടെ എണ്ണം ക്രമേണ വർധിപ്പിക്കുമെന്ന് അറിയിച്ചു. ടിക്കറ്റുകൾ ലഭിക്കാത്തതും കരിഞ്ചന്തയിൽ വ്യാപകമായി ടിക്കറ്റുകളുടെ വിൽപ്പന നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ലോഞ്ച് ചെയ്തത് മുതൽ ആയിരക്കണക്കിന് സന്ദർശകർ വെബ്‌സൈറ്റ് വഴി പ്രവേശന ടിക്കറ്റ് സുഗമമായി ബുക്ക് ചെയ്തുവെന്ന് സംഘാട‌കർ പറഞ്ഞു.

അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏറ്റവും ഉയർന്ന സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്. അതുകൊണ്ട് പ്രതിദിനം പ്രത്യേക കപ്പാസിറ്റി നിർണ്ണയിച്ച് ആളുകളെ പ്രവേശിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാതെ തന്നെ ദിവസേനയുള്ള ടിക്കറ്റുകളുടെ എണ്ണം ക്രമേണ വർധിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News