നാടുകടത്തൽ ജയിലിൽ ഉദ്യോ​ഗസ്ഥയെ മർദ്ദിച്ചു; കുവൈത്തിൽ പ്രവാസി വനിതക്കെതിരെ പുതിയ കേസ്

  • 13/12/2022


കുവൈത്ത് സിറ്റി: നാടുകടത്തൽ ജയിലിൽ ഒരു ഉദ്യോഗസ്ഥയെ മർദിച്ച സംഭവത്തിൽ ജോർദാനിയൻ വനിതക്കെതിരെ പുതിയ കേസ് ചുമത്തി. നാടുകടത്തൽ ഉത്തരവ് പ്രകാരം ജയലിൽ കഴിയുമ്പോഴാണ് ജോർദാനിയൻ പൗര ഉദ്യോ​ഗസ്ഥയെ ആക്രമിച്ചത്. തടവുകാരിൽ ചില പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി ഉദ്യോ​ഗസ്ഥ ഒരു വാർഡിലേക്ക് പോയത്. ജയിലിന്റെ ഭിത്തിയിൽ എഴുതിയതടക്കം ജോർദാനിയൻ പൗരയായിരുന്നു പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് വ്യക്തമായി. ലെഫ്റ്റനന്റ് റാങ്കിലുള്ള വനിതാ ഓഫീസർ തടവുകാരിയെ പിടികൂടി. എന്നാൽ തടവുകാരി ഉദ്യോ​ഗസ്ഥയെ തള്ളിയിടുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News