ഗെയിമുകളിൽ നിന്ന് പ്രചോദനം; കുവൈത്തിൽ കൗമാരക്കാർക്കിടയിൽ കുറ്റകൃത്യം കൂടുന്നു

  • 14/12/2022


കുവൈത്ത് സിറ്റി: കൗമാരക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ 69.9 ശതമാനവും മുതിർന്നവരുടെ മേൽനോട്ടത്തിന്റെ അഭാവത്തിൽ മണിക്കൂറുകളോളം കളിക്കുന്ന ഇലക്ട്രോണിക് ഗെയിമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി സിമ്പോസിയത്തിന്റെ മുന്നറിയിപ്പ്. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഈ ആസന്നമായ അപകടത്തിന് ദിവസവും വിധേയരാകുന്നുണ്ടെന്ന് സിമ്പോസിയത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. 

ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന നെഗറ്റീവ് പ്രതിഭാസങ്ങളിലേക്ക് തള്ളിവിടുന്നു. അങ്ങനെ അവർ സാമൂഹിക അപകടങ്ങളിലും അക്രമാസക്തമായ ആക്രമണങ്ങളിലും കുടുങ്ങുകയുമാണ് ചെയ്യുന്നത്. കുട്ടികളും കൗമാരക്കാരും മുതിർന്നവരുടെ മേൽനോട്ടമില്ലാതെ സോഷ്യൽ മീഡിയ സൈറ്റുകളിൽ അതിക്രമവും കൊലപാതകവും പ്രോത്സാഹിപ്പിക്കുന്ന നിരവധി വൈവിധ്യമാർന്ന ഇലക്ട്രോണിക് ഗെയിമുകളുമായി സമയം ചെലവഴിക്കുന്നതായും സിമ്പോസിയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News