തായ്‍ലാൻഡിൽ ചികിത്സക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് കുവൈത്തികൾ

  • 18/12/2022



കുവൈത്ത് സിറ്റി: തായ്‍ലാൻഡ് സന്ദർശിച്ച വിനോദസഞ്ചാരികൾ 30 ആശുപത്രികളിൽ ചികിത്സയ്ക്കായി കഴിഞ്ഞ വർഷം 11.9 ബില്യൺ തായ് ബാറ്റ് (ഏകദേശം 344 മില്യൺ ഡോളർ)  ചെലവാക്കിയതായി കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം വർധനയാണ് വന്നത്. തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് തായ്‌ലൻഡ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ വ്യക്തമായത്. 

രോഗികളിൽ ഭൂരിഭാഗവും കുവൈത്തിൽ നിന്നാണ് വരുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പിന്നീട് കംബോഡിയ, മ്യാൻമർ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ പൗരന്മാരുമാണ് വരുന്നതെന്നും അവരിൽ ഭൂരിഭാഗവും അസ്ഥി രോഗങ്ങൾ, സന്ധി വേദന, ഹൃദയത്തിന് പ്രശ്നങ്ങൾ, രക്തക്കുഴലുകൾ, പല്ലുകൾ, ദഹനവ്യവസ്ഥ എന്നിവ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നരാണെന്ന് ബാങ്കോക്ക് പോസ്റ്റ് ഹെൽത്ത് സർവീസസ് സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. സോറ വാസിത്‌സാക്ക് പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കാൻസർ, എല്ലുകളും സന്ധികളും, നാഡീ പ്രശ്നങ്ങൾ എന്നിവയും ആശുപത്രികൾക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ആദ്യ അഞ്ച് ചികിത്സകളിൽ ഉൾപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News