കാഴ്ചക്കാരന് പുതിയ അനുഭൂതി പകർന്ന് കുവൈത്തിൽ ലൂഹ് പക്ഷികൾ

  • 18/12/2022


കുവൈത്ത് സിറ്റി: ലൂഹ് അല്ലെങ്കിൽ ഗ്രേറ്റ് കോർമോറന്റ് എന്നീ പക്ഷികൾ കുവൈത്തിലെ ശൈത്യകാല സന്ദർശകരാണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബേർഡ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ടീമിന്റെ തലവൻ മുഹമ്മദ് ഷാ പറഞ്ഞു. എല്ലാ വർഷവും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ രാജ്യത്തെ പ്രദേശങ്ങളിൽ കറങ്ങുന്നതാണ് ഇവരുടെ രീതി. തുടർന്ന് വടക്കോട്ട് കാസ്പിയൻ തടാകത്തിലേക്ക് പോകും. അവയുടെ പ്രജനന കേന്ദ്രങ്ങൾ അവിടെയാണ്.

ആളുകൾ പതിവായി വരുന്ന ചില പ്രദേശങ്ങളിൽ ഈ പക്ഷികൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും പതിനായിരത്തിലധികം പക്ഷികൾ കൂട്ടമായി വിഹരിക്കുന്നതും അതി​ഗംഭീരമായ കാഴ്ചയാണ്. ഇത് ഫോട്ടോയെടുക്കാനും പ്രസിദ്ധീകരിക്കാനും നിരവധി പേരാണ് ശ്രമിക്കുന്നത്. ഈ പക്ഷികൾ രാജ്യത്ത് ഭൂരിഭാഗം സമയവും വായുവിലാണ് ചെലവഴിക്കുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കറങ്ങുകയും ചെയ്യുന്നു, സുലൈബിഖാത്ത് ബീച്ചിലും ദോഹയിലും പിന്നെ അൽ സുബിയയും കസ്മയും ചിലപ്പോൾ അൽ ജഹ്‌റ റിസർവിലുമാണ് കൂടുതൽ കാണപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News