ഗാർഹിക പീഡനം അവസാനിപ്പികുക ലക്ഷ്യം; കുവൈത്ത് പഠനം നടത്തുന്നു

  • 18/12/2022


കുവൈത്ത് സിറ്റി: അക്രമത്തെയും അതിന്റെ കാരണങ്ങളെയും പരിഹാരങ്ങളെയും കുറിച്ചുള്ള പഠനത്തിൽ ജിസിസി രാജ്യങ്ങൾക്കൊപ്പമുള്ള കുവൈത്തിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച് കുവൈത്ത് സൊസൈറ്റി ഫോർ നാഷണൽ ഫ്രറ്റേണിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്സണും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ ബിബി അഷൂർ. ഗാർഹിക പീഡനം സംബന്ധിച്ച് പഠിക്കുന്നത് ജിസിസി രാജ്യങ്ങളുടെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹികാവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് സജീവമാക്കുന്നതിനൊപ്പം കുടുംബത്തിന്റെ നിലയും കെട്ടുറപ്പും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉൾപ്പെടെയുള്ള കാര്യങ്ങളും സർക്കാർ പരിപാടികളുടെ മുൻ‌ഗണനകളിലുണ്ട്. ഗാർഹിക പീഡനത്തിന് ഇരയായവരുടെ പുനരധിവാസം, അവരെ സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുക, അക്രമത്തെ ചെറുക്കുന്നതിന് നിയമനിർമ്മാണവും ചട്ടങ്ങളും നടപ്പിലാക്കുക തുടങ്ങിയവയ്ക്കുള്ള ശുപാർശകൾ അവതരിപ്പിക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News