പ്രവാസികൾക്ക് മരുന്ന് ലഭിക്കുന്നതിന് ഫീസ് ഏർപ്പെടുത്തി; ചാർജുകൾ ഇങ്ങിനെ ..

  • 19/12/2022



കുവൈത്ത് സിറ്റി: ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുവൈത്തികൾ ഒഴികെയുള്ള രോഗികൽ  മരുന്ന് ലഭിക്കുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനം. ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ച് കുവൈത്തി ദിനാർ മൂല്യമുള്ള മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്യുന്നതിനാണ് ഈ ഫീസ്. ഹോസ്പിറ്റൽ ആക്‌സിഡന്റ് ഫാർമസിയിൽ നിന്ന് അഞ്ച് കുവൈത്തി ദിനാർ മൂല്യമുള്ളതും ഔട്ട്‌പേഷ്യൻറിൽ നിന്ന് മരുന്ന് നൽകുമ്പോൾ 10 കുവൈത്തി ദിനാർ മൂല്യമുള്ളതുമായ സാഹചര്യത്തിൽ ഫീസ് ബാധകമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ഡിസ്പെൻസറികളിലെ ക്ലിനിക്കുകൾ സന്ദർശിക്കുമ്പോൾ രണ്ട് കുവൈത്തി ദിനാർ, അപകടങ്ങൾ അല്ലെങ്കിൽ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവയിൽ അവലോകനം ചെയ്യുമ്പോൾ 10 കുവൈത്തി ദിനാർ മൂല്യത്തിൽ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കൺസൾട്ടേഷൻ ഫീസിന് പുറമേയാണിത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News