ഇ-സിഗരറ്റിന് 100 ശതമാനം നികുതി; നീട്ടിവെച്ച് കുവൈറ്റ് സർക്കാർ

  • 19/12/2022

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സിഗരറ്റിനും അവയുടെ ഫ്ലേവേഴ്സിനും 100 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ടാക്‌സ് ബാധകമാക്കുന്നത് വീണ്ടും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനം. നേരത്തെ ഈ സെപ്റ്റംബർ ഒന്ന് മുതൽ ഇത് ഏർപ്പെടുത്താനായിരുന്നു ആലോചന. എന്നാൽ, അത് മാറ്റിയതോടെ ജനുവരി ഒന്ന് മുതൽ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ സർക്കാർ വീണ്ടും സമയം നീട്ടിയിരിക്കുകയാണ്. 

100 ശതമാനം കസ്റ്റംസ് നികുതിയിൽ നിന്ന് നിക്കോട്ടിൻ അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കാട്രിഡ്ജുകൾ, നിക്കോട്ടിൻ അടങ്ങിയ ദ്രാവകങ്ങൾ അല്ലെങ്കിൽ ജെൽ എന്നിവയുടെ പാക്കേജുകൾ, ഫ്ലേവറോ ഫ്ലേവറോ ഇല്ലാത്തതോ ആകട്ടെ, നിക്കോട്ടിൻ അടങ്ങിയ ജെല്ലുകളോ ദ്രാവകങ്ങളോ ഉള്ള പാക്കേജുകൾ എന്നിവയ്ക്ക്  100 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ടാക്‌സ്  ബാധകമാക്കുന്ന തീരുമാനമാണ് നീട്ടിയതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News