ലോകകപ്പിന്റെ മികച്ച സംഘാടനം; ഖത്തറിനെ അഭിനന്ദിച്ച് കുവൈത്ത് സ്‌കൈ ഡൈവ് ടീം

  • 19/12/2022


കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് ഏറ്റവും മികവോടെ സംഘടിപ്പിച്ചതിനെ ഖത്തറിനെ അഭിനന്ദിച്ച് കുവൈത്ത് സ്‌കൈ ഡൈവ് ടീം. ഖത്തറിന്റെ സ്വാതന്ത്ര്യത്തിന്റെയും 51-ാം വാർഷികത്തിന്റെയും ആഘോഷത്തോടനുബന്ധിച്ചും വിജയകരമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനുള്ള അഭിനന്ദനവുമായും സ്‌പോർട്‌സ് പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെ കുവൈത്ത് സ്‌കൈ ഡൈവ് ടീം സൗജന്യ പാരച്യൂട്ട് ജമ്പുകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധവും പ്രകടിപ്പിക്കുന്നതിന് പരിപാടി സംഘടിപ്പിച്ചതെന്ന് കുവൈത്ത് സ്കൈ ഡൈവ് ടീം അംഗങ്ങളായ ഇബ്രാഹിം യാക്കൂബ് അൽ റുബയാൻ, സലാ യൂസഫ് അൽ യഖൗത്ത്, അബ്ദുൾ റഹ്മാൻ അലി അൽ ഫൈലക്കാവി, സേലം ബദർ അൽ ജൻഡാൽ, മോത്ത് അലി അൽ അബ്‍ദുള്ള എന്നിവർ പറഞ്ഞു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News