കുവൈത്തിലെ പ്രവാസികൾക്കായി ഹെൽത്ത് അഷ്വറൻസ് ആശുപത്രികൾ വേഗത്തിൽ സജീവമാക്കണമെന്ന് എംപി

  • 20/12/2022


കുവൈത്ത് സിറ്റി: പ്രവാസികൾക്കായി ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി (ധമാൻ) വേഗത്തിൽ സജീവമാക്കണമെന്ന് എംപി ഒസാമ അൽ ഷഹീൻ ആവശ്യപ്പെട്ടു. ഈ രാജ്യത്ത് പ്രവാസികൾക്ക് സേവനം നൽകുന്നതിനായി ഒരു ആരോഗ്യ സംവിധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2014 ൽ സ്ഥാപിതമായതാണ് ആരോഗ്യ ഇൻഷുറൻസ് കമ്പനിയെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളെ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളിലേക്ക് മാറ്റുന്നത് സർക്കാർ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കും. ഒപ്പം എക്സ്-റേ അപ്പോയിന്റ്മെൻറ്, പൗരന്മാർക്കുള്ള മറ്റ് പരിശോധനകൾ എന്നിവയിലെ കാലതാമസമുണ്ടാകുന്ന വിഷയം പരിഹരിക്കാനുമാകും. അഹമ്മദി ഗവർണറേറ്റിൽ 330 കിടക്കകളുള്ള, 21 തീവ്രപരിചരണ വിഭാഗങ്ങളും 14 ശസ്ത്രക്രിയാ ഓപ്പറേഷൻ റൂമുകളും ഉള്ള രാജ്യത്തെ ആദ്യത്തെ ആശുപത്രിയുടെ നിർമ്മാണം ധമാൻ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പുതിയ ഇൻഷുറൻസ് തുക നടപ്പിലാക്കിയ ശേഷം പ്രവാസികളുടെ ചികിത്സ ഇവിടേക്ക് മാറ്റും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News