ബാങ്ക് ഓഫ് ബഹ്‌റൈനും കുവൈത്ത് ബിഎസ്‌സിക്കും ആർബിഐ 2.66 കോടി രൂപ പിഴ ചുമത്തി

  • 20/12/2022


കുവൈത്ത് സിറ്റി: സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ബാങ്ക് ഓഫ് ബഹ്‌റൈൻ, കുവൈത്ത് ബിഎസ്‌സി, ഇന്ത്യ ഓപ്പറേഷനുകൾക്ക് 2.66 കോടി രൂപ പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്കിന്റെ ഡാറ്റാബേസിൽ അസാധാരണവും അനധികൃതവും ആന്തരികമോ ബാഹ്യമോ ആയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർത്താ കുറിപ്പിൽ പറഞ്ഞു.

നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിംഗിൽ നൽകിയ വാക്കാൽ നൽകിയ അധിക മറുപടികളും പരിഗണിച്ചതിന് ശേഷമാണ് ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്ത കുറ്റം നിലനിൽക്കുന്നുണ്ടെന്നും  പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നി​ഗമനത്തിൽ എത്തിയതെന്നും വാർത്താ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News