മയക്കുമരുന്നിനെ ചെറുക്കുന്നതിന് പോരാട്ടം തുടർന്ന് കുവൈത്ത്; രാജ്യമാകെ തീവ്ര പരിശോധന ക്യാമ്പയിൻ

  • 20/12/2022


കുവൈത്ത് സിറ്റി: മയക്കുമരുന്നിനെ ചെറുക്കുന്നതിനും രാജ്യത്തെ യുവാക്കളെ മാരകമായ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാ​ഗമായി രാജ്യത്ത് തീവ്രമായ പരിശോധനകൾ തുടരുന്നു. മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന നിരവധി പേരെ പിടികൂടാൻ സുരക്ഷാ ടീമുകൾക്ക് കഴിഞ്ഞു. നവംബറിൽ 15 കിലോ​ഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പരിശോധന ക്യാമ്പയിനുകൾ തുടരുന്നത്.

കഞ്ചാവ് തൈകൾ, അതിന്റെ എണ്ണ, സൈക്കോട്രോപിക് വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുത്തതിന് പുറമേ, വിൽപ്പനയ്ക്ക് തയാറായ മയക്കുമരുന്നുകളുമായി 13 പ്രൊമോട്ടർമാരും അറസ്റ്റിലായി. മയക്കുമരുന്നുകളിൽ ഭൂരിഭാഗവും ഹാഷിഷും സൈക്കോട്രോപിക് ഗുളികകളും ഷാബുവും കഞ്ചാവും ആയിരുന്നു. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിടുന്ന മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കള്ളക്കടത്തുകാരെയും ഡീലർമാരെയും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News