കുവൈത്തിൽ ബ്ലാക്ക് മാർക്കറ്റ് സജീവമാകുന്നു

  • 20/12/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ബ്ലാക്ക് മാർക്കറ്റ് സജീവമായി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച് തുടങ്ങി. വാച്ചുകൾ, ബാഗുകൾ, വസ്ത്രങ്ങൾ എന്നിവ പോലുള്ള ചില തരം സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പണം കൈമാറ്റ വിപണിയിലോ വാണിജ്യ മേഖലയിലോ കരിഞ്ചന്ത പരിമിതപ്പെടുന്നില്ല. കൺസേർട്ടുകളുടെയും വിനോദ പരിപാടികളുടെയും ടിക്കറ്റുകൾ വിൽക്കുന്നതിൽ വരെ ഇത് വ്യാപകമായി കഴിഞ്ഞു. 

സാഹചര്യം മുതലെടുത്ത് ചില കൺസേർട്ടുകൾക്കുള്ള ടിക്കറ്റുകൾ മുഖവിലയുടെ പലമടങ്ങ് വിലയ്ക്ക് കരിഞ്ചന്തയിൽ വിറ്റതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിയമം, നിയമനിർമ്മാണം, തന്ത്രപരമായ പദ്ധതികൾ എന്നിവയിലൂടെ ഈ പ്രതിഭാസം നിയന്ത്രിക്കാനാകുമെന്നും സർക്കാർ ഏജൻസികളുടെ കർശനമായ നിയന്ത്രണം ഇതിന് ആവശ്യമാണെന്നും വിദഗ്ധർ പറയുന്നു. ചരക്കുകളുടെ സ്വഭാവവും അതിന്റെ വിപണിയെ നിയന്ത്രിക്കുന്ന വ്യവസ്ഥകളും അനുസരിച്ച് യഥാർത്ഥ വിലയുടെ ഇരട്ടി വിലയ്ക്ക് കരിഞ്ചന്തയിൽ നൽകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം വ്യാപിക്കുന്നതിനെ കുറിച്ച് വൃത്തങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News