പരിശോധന കടുപ്പിച്ച് കുവൈത്ത്; മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് നിയമ ലംഘകരായ 9,517 പ്രവാസികൾ

  • 20/12/2022



കുവൈത്ത് സിറ്റി: നിയമവിരുദ്ധ തൊഴിലാളികളുടെയും റെസിഡൻസി ഡീലർമാരെയും തുടച്ച് നീക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുന്നതിനിടെ വിവിധ തൊഴിൽ മേഖലകളിൽ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് പ്രവാസികൾ അറസ്റ്റ് ചെയ്യപ്പെട്ടു. അനധികൃത തൊഴിലാളികളിൽ നിന്ന് രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ത്രികക്ഷി സമിതിയുടെ ഇടപെടലുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ സമീപകാല നീക്കങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ചത്. കർശനമായ പരിശോധന ക്യാമ്പയിനുകളാണ് രാജ്യത്ത് നടന്നത്.

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ ഉത്തരവ് പ്രകാരം മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും റെസിഡൻസി ഡീലർമാരിൽ നിന്നും നാമമാത്ര തൊഴിലാളികളിൽ നിന്നും പൂർണ മുക്തി നേടാൻ 3 മാസത്തിനിടെ ഫീൽഡ് ക്യാമ്പയിനുകൾ ശക്തമാക്കിയിരുന്നു. റെസിഡൻസി അഫയേഴ്സുമായി സഹകരിച്ച് താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 9,517 പേരെയാണ് പിടികൂടാൻ സാധിച്ചത്. നവംബറിൽ മാത്രം പിടിക്കപ്പെട്ട 1,065 നിയമലംഘകർ ഉൾപ്പെടെയുള്ളവരെ രാജ്യത്ത് നിന്ന് നാടുകടത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News