കുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ സേവനങ്ങളുടെ ഫീസ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് അൽ നിംഷാൻ

  • 20/12/2022


കുവൈത്ത് സിറ്റി: പ്രവാസികൾക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളുടെ ഫീസ് ഇനിയും വർധിപ്പിക്കുന്നത് അനുവദനീയമല്ലെന്ന് ദേശീയ മനുഷ്യാവകാശ ബ്യൂറോയുടെ ഉപദേശകനും ഗ്രീവൻസ് ആൻഡ് കംപ്ലയിന്റ് കമ്മിറ്റി അംഗവുമായ ഹംദാൻ അൽ നിംഷാൻ വ്യക്തമാക്കി. റെസിഡൻസി പെർമിറ്റുകളുടെ പുതുക്കലിനൊപ്പം വാർഷിക ആരോഗ്യ ഇൻഷുറൻസിനായി അവർ പണമടയ്ക്കുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പരിമിതമായ വരുമാനമുള്ള പ്രവാസികൾക്ക് പുതിയ ഫീസ് താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രോഗവും വേദനയും സഹിക്കേണ്ടി വരുന്നതിലും അപ്പുറമാണ് വർധിപ്പിച്ച ഫീസ്. ഈ തീരുമാനം മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമാണ്, അത് റദ്ദാക്കണം. പ്രത്യേകിച്ചും കുവൈത്തിനെ അന്താരാഷ്ട്ര മാനുഷിക കേന്ദ്രമായി പ്രഖ്യാപിച്ച സാഹചര്യം പരി​ഗണിക്കണണെന്നും  അൽ നിംഷാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News