കുവൈറ്റ് വിന്റർ വണ്ടർലാൻഡ്: വിനോദത്തിനായി കാത്തിരുന്നവരുടെ പ്രശംസകൾ നേടിയെന്ന് അൽ ഹുമൈദി

  • 20/12/2022



കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് പദ്ധതി വിനോദത്തിനായി കാത്തിരുന്നവരുടെ പ്രശംസകൾ നേടിക്കഴിഞ്ഞുവെന്ന് ടൂറിസം എന്റർപ്രൈസസ് കമ്പനിയുടെ വൈസ് പ്രസിഡന്റ് അലിയ അൽ ഹുമൈദി. വിന്റർ വണ്ടർലാൻഡ് ഒരു തുടക്കം മാത്രമാണ്. പുറത്ത് പോകാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്ന വിവിധ വിനോദ പദ്ധതികൾ ആരംഭിക്കാൻ വലിയ ആഗ്രഹമുണ്ടെന്നും അൽ ഹുമൈദി പറഞ്ഞു.

വിന്റർ വണ്ടർലാൻഡ് പ്രോജക്റ്റ് തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ പ്രതീക്ഷകളെ കവിയുന്ന മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സന്ദർശകരും അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും 37-ലധികം ഗെയിമുകൾ ആസ്വദിക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിൽ ഇത് വർധിക്കും. നേതൃത്വത്തിന്റെ പിന്തുണയോടെയും മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിലൂടെ 60 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അൽ ഹുമൈദി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News