ഈ വ്യാഴാഴ്ച കുവൈത്തിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി

  • 20/12/2022

കുവൈത്ത് സിറ്റി: ഈ വ്യാഴാഴ്ച കുവൈത്ത് വിന്റർ സോൾസ്റ്റിസിന് സാക്ഷ്യം വഹിക്കുമെന്നും പകൽ സമയം ഏറ്റവും കുറവും വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയുമായിരിക്കുമെന്ന് ഷെയ്ഖ് അബ്ദുള്ള അൽ സലേം കൾച്ചറൽ സെന്റർ അറിയിച്ചു. ഈ വ്യാഴാഴ്ച രാത്രി 13 മണിക്കൂറും 44 മിനിറ്റും ദൈർഘ്യമുള്ളതായിരിക്കുമെന്ന് ഖാലിദ് അൽ ജമാൻ പറഞ്ഞു. ഭൂഗോളത്തിന്റെ തെക്ക് ഭാഗത്തുള്ള ടോപ്പിക്ക് ഓഫ് കാപ്രിക്കോണിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ സൂര്യൻ 90 ഡിഗ്രി വരെ ലംബമായിരിക്കും. കുവൈത്തിലെ സൂര്യരശ്മികളുടെ പതനം ചരിഞ്ഞതും തുടർച്ചയായി കുറയുകയും അടുത്ത വ്യാഴാഴ്ച അതിന്റെ ഏറ്റവും കുറഞ്ഞ അളവായ 37.14 ഡിഗ്രിയിലെത്തുകയും ചെയ്യും. ഇതോടെയാണ് രാത്രിയുടെ ദൈർഘ്യം കൂടുന്നതെന്നും അൽ ജമാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News