നാലാം ബാച്ച് യൂറോ ഫൈറ്ററുകൾ ഉടൻ കുവൈത്തിലെത്തും

  • 20/12/2022



കുവൈത്ത് സിറ്റി: ഈ വർഷം അവസാനിക്കുന്നതിന് മുമ്പോ ജനുവരി ആദ്യത്തിലോ കുവൈത്തിലേക്ക് യൂറോഫൈറ്റർ വിമാനത്തിന്റെ നാലാമത്തെ ബാച്ച് എത്തുമെന്ന് രാജ്യത്തെ ഇറ്റാലിയൻ മിലിട്ടറി അറ്റാഷെ കേണൽ സാൽവത്തോർ ഫെറാറ അറിയിച്ചു. കരാർ പ്രകാരം ഡിസംബർ അവസാനത്തോടെ ഡെലിവറി നടക്കുമെന്നാണ് കരുതുന്നത് എന്നാൽ, നാലാമത്തെ ബാച്ചിൽ മൂന്ന് വിമാനങ്ങളാണുള്ളത്. കരാർ അനുസരിച്ച്  2024ഓടെ 28 വിമാനങ്ങളും നൽകി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇറ്റലിയും കുവൈത്തും തമ്മിലുള്ള സൈനിക, സുരക്ഷാ സഹകരണ ബന്ധങ്ങളുടെ ആഴവും ശക്തിയും ഫെരേര പരാമർശിച്ചു. കഴിഞ്ഞ നവംബറിൽ ഇരു രാജ്യങ്ങളിലെയും ചീഫ് ഓഫ് സ്റ്റാഫ് യോഗം നടന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനം, വ്യായാമങ്ങൾ, സംഭരണം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സഹകരണ പ്രവർത്തനങ്ങളുടെ വ്യാപ്തിയും അളവും വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ടെന്നും കേണൽ സാൽവത്തോർ ഫെറാറ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News