സാമൂഹ്യ മാധ്യമത്തിലൂടെ സൗദിയെ അപമാനിച്ചു; പൗരന് 3 വർഷം കഠിന തടവ്

  • 21/12/2022



കുവൈത്ത് സിറ്റി: സാമൂഹ്യ മാധ്യമത്തിലൂടെ സൗദി അറേബ്യയെ അപമാനിച്ചതിന് കുവൈത്ത് പൗരനെ മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. ഫോറിൻ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് ലോ നമ്പർ 30/1970 ലെ ആർട്ടിക്കിൾ നാല് അനുസരിച്ച് രാജ്യത്തെ അപമാനിച്ചതിനും മറ്റൊരു രാജ്യവുമായുള്ള കുവൈത്തിന്റെ ബന്ധത്തെ ഹനിച്ചതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കുറ്റങ്ങൾ ചുമത്തി. അതേസമയം, മുനിസിപ്പൽ കൗൺസിൽ അംഗത്തെയും കൈക്കൂലി ആരോപണവിധേയനായ ഒരു വ്യവസായിയെയും വിട്ടയക്കാനുള്ള അപേക്ഷ ഇതേ കോടതി നിരസിക്കുകയും  കേസിന്റെ വാദം 2023 ജനുവരി 9 വരെ മാറ്റിവയ്ക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News