കുവൈത്തിൽ പുതിയ തരം ഓൺലൈൻ തട്ടിപ്പ്; ലഭിച്ചത് 300ലേറെ പരാതികൾ, മുന്നറിയിപ്പ്

  • 21/12/2022

കുവൈത്ത് സിറ്റി: വീണ്ടും ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി പബ്ലിക്ക് പ്രോസിക്യൂഷൻ. സന്ദേശം മൊബൈലിലേക്ക് അയച്ച കബളിപ്പിക്കുന്ന സംഘം നടത്തിയ തട്ടിപ്പിന് ഇരയായതായുള്ള 300ലധികം  പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എനിഡസ്ക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചാണ് തട്ടിപ്പ്. ഇത് ഡൗൺലോഡ് ചെയ്താൽ മൊബൈൽ ഫോണുകൾ നിയന്ത്രിക്കാനും ബാങ്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യാനും തട്ടിപ്പുകാർക്ക് സാധിക്കും. പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്നും ഈ ആപ്ലിക്കേഷനും മറ്റും ഡൗൺലോഡ് ചെയ്യാനുള്ള അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News