അർദിയയിൽ വല വിരിച്ച് പ്രാവിനെ വേട്ടയാടൽ; കടുത്ത നിയമലംഘനം

  • 21/12/2022


കുവൈത്ത് സിറ്റി: അർദിയ വ്യാവസായിക പ്ര​ദേശത്തെ തുറന്ന മൈതാനങ്ങളിലൊന്നിൽ ഒരാൾ വല ഉപയോ​ഗിച്ച് മറ്റൊരു വ്യക്തിയുടെ സഹായത്തോടെ പക്ഷികളെ വേട്ടയാടുന്നത് കണ്ടെത്തി. പരിസ്ഥിതി പബ്ലിക് അതോറിറ്റി നിയമങ്ങളുടെ വ്യക്തമായ ലംഘനമാണിത്. ആ വ്യക്തി നിലത്ത് വല വിരിച്ചതിന് ശേഷം ധാന്യങ്ങൾ ഇട്ടുകൊണ്ട് പക്ഷികളെ ആകർഷിച്ചു. പ്രാവുകളുടെ കൂട്ടം പറന്നു വന്ന് ധാന്യങ്ങൾ തിന്നാൻ തുടങ്ങിയപ്പോൾ  വലയിൽ കുടുക്കിയാണ് പിടികൂടിയിരുന്നത്. ഏകദേശം 50ഓളം പ്രാവുകളെയാണ് പിടിച്ചത്.

ഈ രീതിയിൽ പ്രാവുകളെ വേട്ടയാടുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 100-ന്റെ ലംഘനമാണെന്ന് ഇപിഎ വൃത്തങ്ങൾ വ്യക്തമാക്കി. ജീവനനുള്ളതോ അല്ലാത്തതോ ആയ വന്യ - സമുദ്ര ജീവികളെ വേട്ടയാടുന്നതും കൊല്ലുന്നതും പിടിക്കുന്നതും ഉപദ്രവിക്കുന്നതും കൈവശം വയ്ക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നതിനുള്ള ശിക്ഷ ഒരു വർഷത്തിൽ കൂടാത്ത തടവും 500 മുതൽ 5,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്നുമാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News