വ്യാജ സർവ്വകലാശാല സർട്ടിഫിക്കറ്റ്; സർക്കാർ മേഖലയിലെ കുവൈത്തി, പ്രവാസി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

  • 21/12/2022



കുവൈത്ത് സിറ്റി: വ്യാജ സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രശ്നം വീണ്ടും ഉയരുമ്പോൾ ഇത്തവണ ഏറ്റവും ബാധിക്കപ്പെടുന്നത് സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികളെ. എത്ര വർഷം സർവീസ് ഉണ്ടെങ്കിലും എല്ലാ പ്രവാസി പൊതുമേഖലാ ജീവനക്കാരും പരിശോധനയിൽ ഉൾപ്പെടും. 60 വയസ് തികഞ്ഞവരും സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരും അടുത്തിടെ യൂണിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞവരുമടക്കം ഇതിന്റെ പരിധിയിൽ വരും.

പൊതു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 142 കുവൈത്തികൾ നിരവധി ഈജിപ്ഷ്യൻ സർവ്വകലാശാലകൾ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകൾ കൈവശം വച്ചിരിക്കുന്നതായി അന്വേഷണ സംഘം കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നുവെന്ന് പാർലമെന്ററി വിദ്യാഭ്യാസ, സാംസ്‌കാരിക, മാർഗനിർദേശ കാര്യ സമിതി അധ്യക്ഷൻ ഡോ ഹമദ് അൽ മട്ടെർ പറഞ്ഞു. ബന്ധപ്പെട്ട സമിതികളും ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും മന്ത്രിസഭയും നടത്തിയ അന്വേഷണത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. പൊതുമേഖലയിലെ പ്രവാസി തൊഴിലാളികൾക്കും ഇതേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News