കുവൈത്തിൽ 10 മാസത്തിനിടെ പബ്ലിക് പ്രോസിക്യൂഷനിലെത്തിയത് 8,610 ക്രിമിനൽ കേസുകൾ

  • 21/12/2022

കുവൈത്ത് സിറ്റി: ഈ വർഷം ആരംഭം മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ പൗരന്മാർക്കും താമസക്കാർക്കുമെതിരെ ഏകദേശം 48,000 യാത്രാ നിരോധനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതായി കണക്കുകൾ. സാമ്പത്തിക ക്ലെയിമുകൾ മൂലമാണ് ഭൂരിഭാഗം യാത്രാ നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചത്. അതിൽ 90 ശതമാനവും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള വായ്പകളെയും കടങ്ങളെയും ബന്ധപ്പെട്ടുള്ളതാണ്.

യാത്രാ വിലക്ക് നീക്കുന്നതിനുള്ള തീരുമാനം എടുക്കുന്നത് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനാണ്. 2022ലെ ആദ്യ പത്ത് മാസങ്ങളിൽ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലെത്തിയത് 8,610 ക്രിമിനൽ കേസുകളാണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോകലിനും തടങ്കലിൽ വച്ചതുമായി 320 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കൊലപതാകം സ്വയം ആക്രമണവും അടക്കമുള്ള 776 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News