കുവൈത്തിൽ ഫുഡ് ട്രക്കുകൾ വലിയ സുരക്ഷാ ആശങ്കയായി മാറുന്നു

  • 21/12/2022

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ സുബിയ പ്രദേശത്ത് നടന്ന വഴക്കിനെ തുടർന്ന് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടി വന്നു. ഇതോടെ മൊബൈൽ കാർട്ടുകളുടെ ഉൾപ്പെടെ തിരക്ക് കുറയ്ക്കുന്നതിന് കൃത്യമായ സാഹചര്യം ഒരുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ബന്ധപ്പെട്ട അതോറിറ്റികൾ തമ്മിൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ വേണമെന്നാണ് പ്രധാന ആവശ്യം. 

ജാബർ പാലത്തിന്റെ അവസാനഭാഗത്തുള്ള ഫുഡ് ട്രക്കുകൾ വലിയ സുരക്ഷാ ആശങ്കയായി ആഭ്യന്തര മന്ത്രാലയത്തിന് മാറിയിട്ടുണ്ട്. വാരാന്ത്യത്തിൽ വലിയ ആൾക്കൂട്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടാകുന്നത്. 2 ചതുരശ്ര കിലോമീറ്ററിൽ കൂടാത്ത പ്രദേശത്ത് ഇരുനൂറിൽ അധികം വാഹനങ്ങൾ നിറയുകയും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന തരത്തിൽ യുവാക്കളുടെ അടക്കം ഒത്തുചേരലുകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. വഴക്കുകളെയും അപകടങ്ങളെയും കുറിച്ച് ഓപ്പറേഷൻ റൂമിൽ നിരവധി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും സുരക്ഷാ അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News